
ബാലരാമപുരം: കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബ് സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ സെമിനാർ കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജകുമാരി ഉദ്ഘാടനം ചെയ്തു. ശകുന്തള അദ്ധ്യക്ഷത വഹിച്ചു. സേഫ്ടി ഓഫീസർ ഡോ.ഗോപിക മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ലളിതാഭായി, മഞ്ജു ശിവകുമാർ, മഞ്ജു സുനിൽ എന്നിവർ സംസാരിച്ചു. ചൈതന്യ ഫാമിലി ക്ലബ് സംഘടിപ്പിച്ച കേക്ക് നിർമ്മാണ പരിശീലന ക്ലാസ് മഞ്ജു ശിവകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് 2023 ലെ കലണ്ടറിന്റെ പ്രകാശനം ആശ്വാസ് ഗ്രൂപ്പ് ചെയർമാൻ ബൈജു നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എൻ.എൽ.ശിവകുമാർ, സെക്രട്ടറി ഡോ.എസ്.മോഹനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.