sree

നെടുമങ്ങാട്:ആലംകോട് സ്വയംഭൂ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു.യജ്ഞാചാര്യൻ മണ്ണടി ഹരിയെ ആചാര്യ സ്വീകരണം നടത്തി.ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ആർ.രാജേഷ്,സെക്രട്ടറി ജി.എസ്.ഷിലു,ഉത്സവ സപ്താഹ കൺവീനർ ആർ.ശരത്ത്,മാതൃ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.സപ്താഹത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്രയും നടന്നു.