hi

കിളിമാനൂർ: അടയമൺ തൊളിക്കുഴി റോഡിൽ അടയമൺ തേരിയിൽ പാറയുമായി വന്ന കൂറ്റൻ ടോറസ് ലോറി നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. വിഴിഞ്ഞം പദ്ധതിക്കു വേണ്ടി പാറകളുമായി കടയ്ക്കൽ കുമ്മിൾ ഭാ​ഗത്തുനിന്ന് വന്ന ലോറിയാണ് ‍അടയമൺ ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായി മറിഞ്ഞത്. ഒരു പ്ലാവും അഞ്ച് റബർ മരങ്ങളും പൂർണമായും തകർത്താണ് ലോറി താഴേക്ക് പതിച്ചത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലോറിയിലുണ്ടായിരുന്ന സഹായി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.