
ബാലരാമപുരം: കേരളാ സ്കൂൾ ടീചേഴ്സ് അസോസിയേഷൻ ബാലരാമപുരം സബ് ജില്ലാ സമ്മേളനം പ്രാവച്ചമ്പലം ഇ.എം.എസ് ഹാളിൽ സംസ്ഥാന കമ്മിറ്റിയംഗം പി.സുജു മേരി ഉദ്ഘാടനം ചെയ്തു.സബ് ജില്ലാ സെക്രട്ടറി പി.എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി ബി.ഡി.ബീന,നേതാക്കളായ എ.ആർ.തോമസ്,ഇസ്മായിൽ, എസ്.എൽ.റെജി,കെ.ജി പ്രഭ എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം വൈസ് ചെയർമാൻ എസ്.ജയചന്ദ്രൻ സ്വാഗതവും പി.ജി.അനൂപ് കുമാർ നന്ദിയും പറഞ്ഞു.പ്രതിനിധി സമ്മേളനം ജില്ലാ എക്സിക്യൂട്ടീവംഗം എ.എം.റിയാസ് ഉദ്ഘാടനം ചെയ്തു.സബ് ജില്ലാ സെക്രട്ടറി എ.എസ്.മൻസൂർ പ്രവർത്തന റിപ്പോർട്ടും ബി.പി.രതീഷ് രക്തസാക്ഷി പ്രമേയവും എം.ആർ.റാണി അനുശോചന പ്രമേയവും എ.ആർ.അനില വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഉപജില്ലയിലെ 65 യൂണിറ്റുകളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു.ഭാരവാഹികൾ : ബി.വി.സുരേഷ് (പ്രസിഡന്റ്), എ.സി. അശ്വതി ,എം.ആർ.റാണി, പി.ജി അനൂപ് കുമാർ (വൈസ് പ്രസിഡന്റുമാർ),ബി.പി. രതീഷ് (സെക്രട്ടറി),ബി.എസ്.വിഷ്ണു ലാൽ ,എസ്.കെ.മനോജ് ,എ ആർ.അനില, (ജോയിന്റ് സെക്രട്ടറിമാർ ),ഡി.സതീഷ് (ട്രഷറർ).