വർക്കല: ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഡിസംബർ 28ന് സെക്രട്ടേറിയറ്റിലേക്കും ജില്ലാകേന്ദ്രങ്ങളിലേക്കും നടത്തുന്ന മാർച്ചിന്റെയും ധർണയുടെയും പ്രചാരണാർത്ഥം വർക്കല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ

സ്റ്റേഷനിൽ വിശദീകരണയോഗം സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് എസ്.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.മേഖലാസെക്രട്ടറി എ.ആർ.അരുൺജിത്ത് സ്വാഗതവും മേഖല വനിതാകമ്മിറ്റി സെക്രട്ടറി ആർ.സിന്ധു നന്ദിയും പറഞ്ഞു.നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബൈജുഗോപാൽ,ഉഷാകുമാരി,വൈ.സുൽഫിക്കർ,എസ്.സുരേഷ്,സാബിർ.എ തുടങ്ങിയവർ പങ്കെടുത്തു.