വർക്കല: വർക്കല ക്ലബും കിംസ് ആറ്റിങ്ങലും സംയുക്തമായി 21ന് രാവിലെ 9.30 മുതൽ 1.30 വരെ പുത്തൻചന്ത വർക്കല ക്ലബ് ഒാഡിറ്റോറിയത്തിൽ സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് നടത്തും.സ്ത്രീകൾക്കായി പ്രത്യേക ആരോഗ്യ പരിശോധനയും ഉണ്ടായിരിക്കും. ക്യാമ്പിൽ പരിശോധനയ്ക്കെത്തുന്നവർക്ക് 15ദിവസം ആറ്റിങ്ങൽ കിംസിൽ സൗജന്യ കൺസൾട്ടേഷനുണ്ടായിരിക്കും.രജിസ്ട്രേഷന് 9567676977, 6238957706 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ക്ലബ് ഭാരവാഹികളായ വർക്കല ദേവകുമാർ,അജയഘോഷ്,ബാബുരാജ്,കിംസ് ആറ്റിങ്ങൽ മാനേജർ സുധീർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.