കാട്ടാക്കട:വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ വിധി. 2017-ൽ കണ്ടലവച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ കാട്ടാക്കട ചന്ദ്രമംഗലം ലാൽ ഭവനിൽ ജസ്റ്റസിന്റെ മകൻ ജയലാലിന്റെ ആശ്രിതർക്കാണ് 27,94,311 രൂപ നഷ്ട പരിഹാരം നൽകാൻ നെയ്യാറ്റിൻകര എം.എ.സി.ടി ജഡ്ജി ആർ. വിനായക റാവു വിധിച്ചത്.ഇലക്ട്രിക്കൽ വയർമാനായ ജയലാൽ ജോലി കഴിഞ്ഞ് മടങ്ങിവരവെ ഓട്ടോറിക്ഷായുമായി ഇടിച്ചാണ് മരണം സംഭവിച്ചത്. ജയലാലിന്റെ മാതാപിതാക്കളും സഹോദരിയും ചേർന്ന് അഡ്വ.കാട്ടാക്കട അനിൽ മുഖേനയാണ് ഹർജി നൽകിയത്.