
വർക്കല: സംസ്ഥാന സർക്കാരിന്റെ ഊർജ്ജകിരൺ പദ്ധതിയുടെ ഭാഗമായി ശിവഗിരി ശ്രീനാരായണ കോളേജിലെ സുവോളജി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വർക്കല നിയോജകമണ്ഡലത്തിൽ നടന്ന ഊർജ്ജസംരക്ഷണ റാലിയും പ്രതിജ്ഞയും ഒപ്പുശേഖരണവും അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ കെ.എം.ലാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.അജയകുമാർ, പ്രിൻസിപ്പൽ കെ.സി.പ്രീത, കെ.എസ്.ഇ.ബി അസി.എക്സി. എഞ്ചിനീയർ ഷറഫ്, ഡോ.ലെജി, ഡോ.ബബിത്.ജി.എസ്, ഡോ.ബിജു തുടങ്ങിയവർ പങ്കെടുത്തു. സാറാ കമാലുദ്ദീൻ നന്ദി പറഞ്ഞു.