തിരുവനന്തപുരം: വാമനപുരം,നെടുമങ്ങാട് ബ്‌ളോക്ക് പഞ്ചായത്തുകളിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജനയുടെയും (പി.എം.എ.വൈ.ജി) ഭാഗമായി ഓംബുഡ്സ്മാൻ സിറ്റിംഗ് നടത്തും. നാളെ രാവിലെ 11 മുതൽ ഒരു മണി വരെ വാമനപുരം ബ്‌ളോക്ക് പഞ്ചായത്ത് ഹാളിലും ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ നാല് വരെ നെടുമങ്ങാട് ബ്‌ളോക്ക് പഞ്ചായത്തിലുമാണ് സിറ്റിംഗ് നടത്തുന്നത്. ഇരു ബ്‌ളോക്ക് പഞ്ചായത്തുകളിലെയും തൊഴിലുറപ്പ് പ്രവർത്തകർ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് നൽകാം.