kerala

തിരുവനന്തപുരം: കേരള സർവകലാശാല സെപ്തംബറിൽ നടത്തിയ എം.എഡ്.(സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.സി.എ മേഴ്സിചാൻസ് (2015 സ്‌കീം),ഒക്‌ടോബർ 2022 പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എ./ബി.എസ്‌സി./ബി.കോം പരീക്ഷകളുടെ രജിസ്‌ട്രേഷൻ തീയതി നീട്ടി. 150 രൂപ പിഴയോടെ 20 വരെയും 400രൂപ പിഴയോടെ 22വരെയും ഓൺലൈനായി അപേക്ഷിക്കാം.

ഡിസംബറിൽ നടത്തുന്ന പി.എച്ച്ഡി കോഴ്സ് വർക്ക് (ഡിസംബർ 2022 സെഷൻ)പരീക്ഷയ്ക്ക് അപേക്ഷിക്കാം.അപക്ഷാഫോമും വിശദവിവരങ്ങളും വെബ്‌സൈ​റ്റിൽ.