തിരുവനന്തപുരം: സിവിൽ സർവീസിൽ ഏറ്റവും താഴെത്തട്ടിൽ വർഷങ്ങളായി ജോലിചെയ്യുന്ന കാഷ്വൽ സ്വീപ്പർമാരെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള കണ്ടിജന്റ് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു.ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം.നജീം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഷാജി അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് കൗൺസിൽ സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ്.വി.നമ്പൂതിരി, സെക്രട്ടറി എസ്. അജയകുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, സെക്രട്ടറി കെ.സുരകുമാർ എന്നിവർ സംസാരിച്ചു.കെ.സി.ഇ.എഫ് സംസ്ഥാന സെക്രട്ടറി രാജപ്പൻ നായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി ഹരിപ്രിയ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഷീജ നന്ദിയും പറഞ്ഞു.