തിരുവനന്തപുരം:നഗരസഭയിൽ 45 ദിവസമായി നടക്കുന്ന സമരം കൂടുതൽ ശക്തമാക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്.
നായനാർ ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ കോർപ്പറേഷനിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തനമാണ് ഈ കെട്ടിടത്തിൽ നടക്കുന്നത്. മഹിളാമോർച്ച പ്രവർത്തകർ പിരിഞ്ഞുപോയ ശേഷം സി.പി.എം അനുഭാവികളായ ചില പൊലീസുദ്യോഗസ്ഥരാണ് കെട്ടിടത്തിലെ കണ്ണാടിച്ചില്ലുകൾ തകർത്തത്. ആറ് വനിതകളുൾപ്പെടെ ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചും ഭീഷണിപ്പെടുത്തിയും സമരരംഗത്തു നിന്ന് മാറ്റാൻ സി.പി.എം നടത്തുന്ന ശ്രമങ്ങൾ ജനം തള്ളിക്കളയുമെന്നും രാജേഷ് പറഞ്ഞു.