തിരുവനന്തപുരം: സ്ത്രീകളുടെ ജീവിതനിലവാരം ഉയർത്തുന്ന പദ്ധതികൾക്ക് ഊന്നൽ നൽകണമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന 'പെണ്ണടയാളങ്ങൾ' സ്ത്രീ പദവി പഠന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഉദ്യോഗസ്ഥ പരിശീലന പരിപാടിയും വെബ് പേജും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളും നാലു മുൻസിപ്പാലിറ്റികളും കോർപ്പറേഷനും കേന്ദ്രീകരിച്ച് നടത്തുന്ന 'പെണ്ണടയാളങ്ങൾ' സർവേ പഠനത്തിൽ 18 നും 60 നും ഇടയിൽ പ്രായമുളള വനിതകളാണ് ഉൾപ്പെട്ടിട്ടുള്ളത്.ഓരോ പഞ്ചായത്തിലെയും 1000 കുടുംബങ്ങളെയും കോർപ്പറേഷനിലെ 4000 കുടുംബങ്ങളെയുമാണ് പഠനവിധേയമാക്കുന്നത്.ഇ.എം.എസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ,വൈസ് പ്രസിഡന്റ് ഷൈലജ ബീഗം തുടങ്ങിയവർ പങ്കെടുത്തു.