
നെടുമങ്ങാട്: കർഷകതൊഴിലാളി യൂണിയൻ നെടുമങ്ങാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എ.കണാരൻ അനുസ്മരണം ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.എസ്.ബിജു ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി പ്രസിഡന്റ് ബി.സതീശൻ അദ്ധ്യക്ഷത വഹിച്ചു.പൂവത്തൂർ മേഖല സെക്രട്ടറി കെ എസ് ഉദയകുമാർ,ഏരിയ സെക്രട്ടറി മൂഴി രാജേഷ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിനി പുങ്കുംമൂട്,എ.റോജ്,ഏരിയ വൈസ് പ്രസിഡന്റ് എസ്.കെ.ബിജു,ഏരിയ കമ്മിറ്റി അംഗങ്ങളായ സുധീർഖാൻ,രഞ്ജിത് രാജ്,വി.എച്ച്.അനിൽ തുടങ്ങിയവർ പങ്കെടുത്തു.