godoun

പാറശാല: പാറശാല അയ്ങ്കാമം തെറ്റിയോടിൽ സ്വകാര്യ വ്യക്തിയുടെ ഇലക്ട്രിക് ഗോഡൗണിൽ തീപിടിത്തം. ഡാൻസിനും മറ്റ് ഡി.ജെ പാർട്ടികൾക്കും ഉപയോഗിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങളും ഡ്രോളികളും സൂക്ഷിച്ചിരുന്ന മാസ്റ്റർ ആന്റോയുടെ വാടക ഗോഡൗണാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം. തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാറശാല പൊലീസും അഗ്നിശമന സേനയുമെത്തി തീയണച്ചു.ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം.