
തിരുവനന്തപുരം: എ.ബി.വി.പിയുടെ 38-ാം സംസ്ഥാന സമ്മേളനം ജനുവരി 14, 15, 16 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഇതിനായി മുൻ ഡി.ജി.പി ടി.പി.സെൻകുമാർ ചെയർമാനും കെ.പി.കൈലാസനാഥ് കൺവീനറുമായി 80 പേരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് എസ്.പി സന്ദീപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി എൻ.സി.ടി ശ്രീഹരി ഉദ്ഘാടനം ചെയ്തു.