
തിരുവനന്തപുരം: വിവിധ യൂണിവേഴ്സിറ്റികളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്, പൊലീസ് (കേരള സിവിൽ പൊലീസ്) വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (ട്രെയിനി), പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയൻ) വകുപ്പിൽ ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി), വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തുടങ്ങി സംസ്ഥാന, ജില്ലാ തലങ്ങളിലായി ജനറൽ റിക്രൂട്ട്മെന്റ് , പട്ടിക ജാതി സംവരണം എന്നീ വിഭാഗങ്ങളിലായി 84 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
അഭിമുഖം
ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി) - അഞ്ചാം എൻ.സി.എ.- എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 423/2022),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രോസ്‌തോഡൊണ്ടിക്സ് - ഒന്നാം എൻ.സി.എ. - ധീവര (കാറ്റഗറി നമ്പർ 333/2022), വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ) (കാറ്റഗറി നമ്പർ 273/2020), വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - നാലാം എൻ.സി.എ.- പട്ടികജാതി) (കാറ്റഗറി നമ്പർ 224/2022), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. ഉറുദു (ജൂനിയർ) - ഒന്നാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 275/2022), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എഞ്ചിനീയറിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ (ആർക്കിടെക്ചർ) - എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 67/2022) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും .
ചുരുക്കപ്പട്ടിക
ആരോഗ്യ വകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്നീഷ്യൻ - ഒന്നാം എൻ.സി.എ.-ഈഴവ/തിയ്യ/ ബില്ലവ (കാറ്റഗറി നമ്പർ 774/2021), കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) (കാറ്റഗറി നമ്പർ 210/2021), പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനി) - എൻ.സി.എ. - എസ്.സി.സി.സി. (കാറ്റഗറി നമ്പർ 435/2019),കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എൻജിനീയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1 (കാറ്റഗറി നമ്പർ 404/2021),കേരള പബ്ലിക് സർവീസ് കമ്മിഷനിൽ സെക്ഷൻ ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 110/2020), കേരള ട്രഷറി സർവീസസിൽ സബ് ട്രഷറി ഓഫീസർ/അസിസ്റ്റന്റ് ട്രഷറി ഓഫീസർ/സീനിയർ സൂപ്രണ്ട്/സ്റ്റാമ്പ് ഡിപ്പോ ഓഫീസർ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 105/2019), ആരോഗ്യ വകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 648/2021), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. മാത്തമാറ്റിക്സ് (ജൂനിയർ) (കാറ്റഗറി നമ്പർ 739/2021) എന്നീ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.