psc

തിരുവനന്തപുരം: വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലർക്ക്/അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 610/2021), വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ അക്കൗണ്ടന്റ് ഗ്രേഡ് 2/അക്കൗണ്ട്സ് ക്ലർക്ക്/ജൂനിയർ അക്കൗണ്ടന്റ്/സ്റ്റോർ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2021), സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡിൽ ക്ലർക്ക് (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 110/2022) എന്നീ തസ്‌തികകളിൽ പി.എസ്.സി സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

ഓൺലൈൻ പരീക്ഷ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി - ഒന്നാം എൻ.സി.എ. - ഒ.ബി.സി. (കാറ്റഗറി നമ്പർ 36/2022), കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 160/2022), ആലപ്പുഴ, തൃശൂർ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 274/2022), കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (ജൂനിയർ) - രണ്ടാം എൻ.സി.എ.- പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 73/2022), കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (ജൂനിയർ) - നാലാം എൻ.സി.എ.- പട്ടികവർഗ്ഗം, കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ബോട്ട് ഡ്രൈവർ - എൻ.സി.എ.-ഈഴവ (കാറ്റഗറി നമ്പർ 175/2022) എന്നീ തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്തും.

ഒ.എം.ആർ. പരീക്ഷ

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് (കാറ്റഗറി നമ്പർ 148/2022) തസ്തികയിൽ ഒ.എം.ആർ. പരീക്ഷ നടത്തും.

അർഹതാ പട്ടിക
ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 600/2021) തസ്‌തികയിൽ അർഹതാ പട്ടിക പ്രസിദ്ധീകരിക്കും.