നെടുമങ്ങാട്:വേട്ടമ്പളളി പളളിമുക്ക് ഷിബുലാലിന്റെ രണ്ടാമത് ഓർമ്മ ദിനത്തോടനുബന്ധിച്ച് ഷിബുലാൽ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക സമ്മേളനവും ഷിബുലാൽ സ്മാരക ലൈബ്രറിയും എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്മാരക സമിതി ചെയർമാൻ വേട്ടമ്പളളി അനിൽ അദ്ധ്യക്ഷത വഹിച്ചു.കവി ഗിരീഷ് പുലിയൂർ,മുൻ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ,കോൺഗ്രസ് വാമനപുരം ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമൻ നായർ,കോൺഗ്രസ് മൂഴിമണ്ഡലം കമ്മിറ്റി പ്രസിഡന്റ് സനൽ,ആനാട് മണ്ഡലം പ്രസിഡന്റ് ഹുമയൂൺ കബീർ,ഗ്രാമപഞ്ചായത്തംഗം കെ.ശേഖരൻ,സ്മാരക സമിതി വൈസ് ചെയർമാൻ മൂഴി സുനിൽ,നിസാം പളളിമുക്ക് തുടങ്ങിയവർ പങ്കെടുത്തു.