
തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് ഏകീകരിച്ച് പ്രതിമാസം 35,000 രൂപ ശമ്പളം നൽകണമെന്നും ,സെയിൽസ്മാൻമാർക്ക് 15,000 രൂപയും കട വാടക, കറന്റ് ചാർജ് എന്നിവയും നൽകണമെന്നും കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇപ്പോൾ നടന്നുവരുന്ന ഇ പോസ് ക്രമീകരണം തുടരണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികളായി ടി.ശരത് ചന്ദ്രപ്രസാദ് ( പ്രസിഡന്റ്), ചവറ അരവിന്ദ ബാബു ( വർക്കിംഗ് പ്രസിഡന്റ്), പവിത്രൻ മലപ്പുറം ( വൈസ് പ്രസിഡന്റ്), കഴക്കൂട്ടം സതീശൻ (ജനറൽ സെക്രട്ടറി ), അണ്ടൂർക്കോണം രാജേന്ദ്രൻ (ട്രഷറർ), ആറ്റിപ്ര മോഹനൻ ( ഓർഗനൈസിംഗ് സെക്രട്ടറി ), കല്പന, ജോയി.സുജിത്, സുരേന്ദ്രൻ മുളവന , പെരുംകുഴി സത്യൻ, മണ്ണാർക്കാട് ബാബു, അഷറഫ് തൊടുപുഴ ( സെക്രട്ടറിമാർ), പാർത്ഥസാരഥി ചവറ, ഷെരീഫ് കൊല്ലം (ജോയിന്റ് സെക്രട്ടറിമാർ), സി.സുരേന്ദ്രൻ ( രക്ഷാധികാരി ) എന്നിവരെ തിരഞ്ഞെടുത്തു.