school

തിരുവനന്തപുരം : അരുമന ചിതറാൽ എൻ.എം വിദ്യാകേന്ദ്ര സീനിയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു.ഐ.എസ്.ആർ.ഒ മുൻ പ്രോജക്ട് മാനേജർ ഡോ.എം.എസ്.ആർ ദേവ് മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ മാനേജർ അഡ്വ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.സീനിയർ പ്രിൻസിപ്പൽ മഞ്ജുളാ രാജേഷ് സ്വാഗതം പറഞ്ഞു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ദാമോദരൻ പിള്ള,വൈസ് പ്രിൻസിപ്പൽ സുശീല,പി.ടി.എ പ്രസിഡന്റ് വിഷ്ണുപ്രിയ എന്നിവർ ആശംസകൾ നേർന്നു.പ്രിൻസിപ്പൽ സതീഷ് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.വിദ്യാർത്ഥി പ്രതിനിധികളായ മാസ്റ്റർ ശരവണൻ,കുമാരി ജനനി എന്നിവർ സംസാരിച്ചു.സ്കൂൾ അദ്ധ്യാപിക ലാവണ്യ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.