തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറിയും എൻ.ഡി.പി ചെയർമാനുമായിരുന്ന കിടങ്ങൂർ ഗോപാലകൃഷ്ണ പിള്ളയുടെ 27ാം ചരമവാർഷികത്തിൽ ഇലിപ്പോടിന് സമീപമുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ട്രിഡ ചെയർമാൻ കെ.സി.വിക്രമൻ ഉദ്ഘാടനം ചെയ്തു. ഡോ.പ്രദീപ് കിടങ്ങൂ‌ർ,​വട്ടിയൂർക്കാവ് മധു,​ അനിൽകുമാർ (കേരള കോൺഗ്രസ്)​,​വട്ടിയൂർക്കാവ് മോഹനൻ നായർ,​ആർ.എസ്.വിഷ്‌ണു,​കെ.വി.ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.