തിരുവനന്തപുരം : സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ നയിക്കുന്ന ഉണരൂ കേരളം കാമ്പയിൻ തലസ്ഥാനത്ത് പര്യടനം ഇന്നലെ തുടങ്ങി. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം പി സാജു,ജില്ലാ സെക്രട്ടറി എം.ആർ.മനോജ്, ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മണ്ണാമൂല രാജൻ,സഹകരണ ഫെഡറേഷൻ ജില്ലാ സെക്രട്ടറി പേയാട് ജ്യോതി,വിനോദ് കുമാർ.കെ,കുമാരപുരം ശ്രീകണ്ഠൻ, പി.ജി.മധു,അലക്സ് സാം ക്രിസ്മസ്,അഡ്വ. നാൻസി പ്രഭാകർ, സുനിൽ കുമാർ, കെ.എം.എഫ് നേതാവ് സൗമ്യ എന്നിവർ പങ്കെടുത്തു.ഇന്ന് പേയാട് നിന്ന് ആരംഭിക്കുന്ന പര്യടനം വൈകിട്ട് ജഗതിയിൽ സമാപിക്കും.