
അശ്വതി : പ്രതീക്ഷിക്കുന്ന സഹായ സഹകരണങ്ങൾ ലഭിക്കുന്നതാണ്. ജീവിത ശൈലിക്ക് തന്നെ മാറ്റങ്ങൾ സംഭവിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും.
ഭരണി : സന്താനങ്ങളിൽ നിന്ന് സന്തോഷാനുഭവങ്ങൾ ഉണ്ടാകും.വിപരീത സാഹചര്യങ്ങളെ സന്ദർഭോചിതമായി പ്രതിരോധിക്കാൻ കഴിയും.
കാർത്തിക : സന്താനങ്ങൾക്ക് ഉപരിപഠനം, ഇഷ്ടപ്പെട്ട വിഷയങ്ങൾ തന്നെ ലഭിക്കും. സാമ്പത്തികം തൃപ്തികരം.
രോഹിണി: സർക്കാർ ജോലിക്കായി അനുകൂല സാഹചര്യങ്ങൾ ഒത്തുവരും. ഉന്നതതല വ്യക്തികളെ പരിചയപ്പെടാനിടവരും. അന്യർക്കു വേണ്ട കഠിനാദ്ധ്വാനം ചെയ്യും.
മകയിരം: കർമ്മരംഗത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയും. അവസരോചിതമായി പെരുമാറുക മൂലം വലിയ കുഴപ്പങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയും.
തിരുവാതിര: വിവാഹ തീരുമാനങ്ങൾ ദീർഘവീക്ഷണത്തോടെ നടത്തും. സാമ്പത്തികമായ ക്രയവിക്രയങ്ങൾ നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
പുണർതം: വളരെക്കാലമായി കാണുവാനാഗ്രഹിക്കുന്നവരെ യാദൃച്ഛികമായി കണ്ടുമുട്ടും. വീഴ്ച, നിദ്രാഭംഗം, ശത്രുവർദ്ധനവ്, അയൽക്കാരിൽ നിന്ന് ശല്യം.
പൂയം: വാക്ക് പാലിക്കാൻ ഭഗീരഥപ്രയത്നം ചെയ്യേണ്ടിവരും. ജോലി സംബന്ധിച്ച് അസ്വസ്ഥനാകും. വിശിഷ്ടവ്യക്തികളെ കണ്ടുമുട്ടാനിടവരും. വിനോദയാത്ര നടത്തും.
ആയില്യം: എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവമുണ്ടാകും. വിദേശ നിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. മേലധികാരികളിൽ നിന്ന് അംഗീകാരവും പ്രോത്സാഹനങ്ങളും പാരിതോഷികങ്ങളും ലഭിക്കും.
മകം: വിലപ്പെട്ട കാര്യങ്ങളിൽ അലസ മനോഭാവം കാണിക്കാനിടയുണ്ട്. പുതിയ തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടതായിവരും. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.
പൂരം: നേരത്തെയുള്ള സാമ്പത്തിക ബാദ്ധ്യതകൾ പരിഹരിക്കാനിടയുണ്ട്. ഒറ്റയ്ക്ക് തന്നെ കടം തീർക്കാൻ കഴിയുകയും സ്വന്തം ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ നിഷ്പ്രയാസം പരിഹരിക്കാനും സാധിക്കും.
ഉത്രം: സൗന്ദര്യവർദ്ധക കേന്ദ്രങ്ങൾ സന്ദർശിക്കുകയും നല്ല തുക നൽകേണ്ടതായി വരികയും ചെയ്യും. സ്വർണം, വസ്ത്രം, വാഹനം എന്നിവ വാങ്ങിക്കുകയും അതിൽ ചിലത് വേണ്ടപ്പെട്ടവർക്ക് പാരിതോഷികമായി നൽകുകയും ചെയ്യും.
അത്തം: ബന്ധുജനങ്ങൾക്ക് രോഗം പിടിപെടും. ശത്രുനാശം, പുണ്യദേവാലയ സന്ദർശനം, വഴിപാടുകൾക്കും ഔഷധങ്ങൾക്കുമായി നല്ല തുക ചെലവഴിക്കും.
ചിത്തിര: രോഗവിമുക്തി, ആരോഗ്യപുഷ്ടി, സൽകീർത്തി, ശത്രുഭയം, ബന്ധുകലഹം, പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം. ശത്രുശല്യം.
ചോതി: ഏതു കാര്യങ്ങളിലും വിജയം. രോഗമുക്തി, വ്യവഹാര വിജയം, യന്ത്രസാമഗ്രികളുടെ ലബ്ധി, പുരസ്കാരലബ്ധി.
വിശാഖം: വസ്തുവാഹന ലാഭം, ശത്രുനാശം, രാഷ്ട്രീയപരമായി നിസംഗാവസ്ഥ, സജ്ജന മാന്യത, ബന്ധുജനസഹായം കൂടും.
അനിഴം: ഗുരുപുത്രമിത്രാദികളിൽ നിന്ന് സന്തോഷവും സുരക്ഷയും ലഭിക്കൽ, വിദേശീയ ധനലബ്ധി, പുണ്യദേവാലയ സന്ദർശനം, വ്രതാനുഷ്ഠാനം. സംഗീതാസ്വാദനം.
തൃക്കേട്ട: ധനവ്യയം, ദന്തരോഗം, പൂജാദികാര്യങ്ങളിൽ പങ്കെടുക്കൽ, അഭിമാനവർദ്ധനവ്. സൽകീർത്തി, ഉദ്യോഗക്കയറ്റം.
മൂലം: ദൂരദേശവാസം, യോഗ, നീന്തൽ, പാചകം, നൃത്തം, സംഗീതം, വാഹനമോടിക്കൽ എന്നിവയിൽ പരിശീലനം.
പൂരാടം: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നടക്കൽ, കുടുംബസൗഖ്യം. രോഗനിർണയത്തിനും പ്രസവാവശ്യങ്ങൾക്കുമായി ആശുപ്രതിവാസം.
ഉത്രാടം: ശത്രുശല്യം, പ്രഗത്ഭരുടെ കലാപരിപാടികൾ കണ്ടാസ്വദിക്കൽ, കുടുംബസൗഖ്യം, ധനലാഭം, വ്യവസായ വ്യാപാര പുരോഗതി.
തിരുവോണം: ചിരകാലമായുള്ള ആഗ്രഹ സാദ്ധ്യത, പ്രഗത്ഭരുടെ വിരുന്നുസൽക്കാരങ്ങളിൽ പങ്കെടുക്കൽ, ലഹരിവസ്തുക്കളോട് വിരക്തി.
അവിട്ടം: നവീന വസ്ത്രാഭരണലാഭം, ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് മോടിപിടിപ്പിക്കൽ, ബന്ധുകലഹം.
ചതയം: വിവാഹമോചനം ലഭിച്ച ദമ്പതികൾക്ക് പുനർവിവാഹ സാദ്ധ്യത, ദ്രവ്യനാശം, വഞ്ചനയിൽ അകപ്പെടൽ, ബന്ധുവിന്റെ ആഗമനം, വിരുന്നുകാരിൽ നിന്ന് ശല്യം.
പൂരുരുട്ടാതി: പരസ്യങ്ങളിൽ ആകൃഷ്ടരായി, ധനവും അഭിമാനവും സമയവും ആരോഗ്യവും നഷ്ടപ്പെടൽ, ദുഃഖശമനം, അപവാദശ്രവണം, ക്രയവിക്രയങ്ങളിൽ ലാഭം.
ഉത്രട്ടാതി: അനിഷ്ട സംഭവം അകന്നുപോകൽ, ബന്ധുഗുണം, മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും ശല്യം, അശ്രദ്ധമൂലം യാത്രാവേളയിൽ ചില സാമഗ്രികൾ നഷ്ടപ്പെടും.
രേവതി: എഴുത്തുകുത്തുകൾ കൊണ്ടും സുന്ദരമായ ആശയാവിഷ്കാരങ്ങൾ കൊണ്ടു വാക്ചാതുര്യം കൊണ്ടും സ്നേഹം പിടിച്ചുപറ്റൽ. മാതൃസൗഖ്യം. ലഭിക്കുമെന്ന് കരുതിയിരുന്ന വായ്പയും പുരസ്കാരവും നഷ്ടപ്പെടും.