തിരുവനന്തപുരം: ലൂർദ് മാതാ കാൻസർ കെയറിന്റെ ക്രിസ്മസ് ആഘോഷങ്ങൾ ഇന്ന് വൈകിട്ട് 6ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ലൂർദ് മാതാ കെയർ ട്രസ്റ്റ് ചെയർമാൻ ഫാ.മോർളി കൈതപ്പറമ്പിൽ അദ്ധ്യക്ഷനാവും. ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ ക്രിസ്മസ് സന്ദേശം നൽകും.ഫാ.ജിൻസ് ചോരേട്ടു ചാമക്കാല, സി. തെരേസ് ഫ്രാൻസിസ് തുടങ്ങിയവർ സംസാരിക്കും. 200 നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ്, 100 കാൻസർ രോഗികൾക്കുള്ള ചികിത്സാസഹായം, വസ്ത്രവിതരണം എന്നിവ മന്ത്രി നിർവഹിക്കും. തുടർന്ന് കലാപരിപാടികൾ നടക്കും. ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് 22ന് 1000 രോഗികൾക്ക് പ്രത്യേക ക്രിസ്മസ് വിരുന്നും നടക്കും.