cmty

കിളിമാനൂർ:ബിവറേജസ് കോർപ്പറേഷനിൽ അതിക്രമം കാട്ടുകയും വനിതാ ജീവനക്കാരെയുൾപ്പടെ ആക്രമിക്കുകയും ചെയ്ത കൊലക്കേസിലെ പ്രതി അറസ്റ്റിൽ.പഴയകുന്നുമ്മൽ ഇരപ്പിൽ അഥീന ഹൗസിൽ ഷഹീൻ ഷാണ് (30) അറസ്റ്റിലായത്.ശനിയാഴ്ച രാത്രിയിലാണ് സംഭവം.കിളിമാനൂരിലെ ബിറേജസ് ഔട്ട്‌ലെറ്റിലെത്തിയ പ്രതി ക്യൂവിൽ നിൽക്കാത്തതിനെത്തുടർന്ന് ചോദ്യം ചെയ്ത വനിതാ ജീവനക്കാരെ ഉൾപ്പെടെ അസഭ്യം പറയുകയും അക്രമിക്കുകയും ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും കമ്പ്യൂട്ടറും മദ്യക്കുപ്പികളും നശിപ്പിക്കുകയായിരുന്നു.തുടർന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2010ൽ കിളിമാനൂർ സ്റ്റേഷൻ പരിധിയിൽപ്പെട്ട കൊലപാതക കേസിലെ പ്രതിയാണ് ഇയാൾ.കിളിമാനൂർ ഐ.എസ്.എച്ച് ഒ എസ്.സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ.വിജിത്ത്.കെ.നായർ,എ.എസ്.ഐ ഷജിം.സി .പി . ഒ മാരായ ഷിജു, ഷാജി, രാജേഷ് എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.