പാങ്ങോട്:പാങ്ങോട് ഹെർക്കുലീസ് മോഡൽ സ്‌കൂളിൽ സമ്പൂർണ കമ്പ്യൂട്ടർ പരിജ്ഞാന യജ്ഞത്തിനു തുടക്കമായി. സ്‌കൂളിലെ മുഴുവൻ കുട്ടികളേയും കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പുവരുത്തുക,പഠനത്തിൽ വിവര സാങ്കേതിക വിദ്യകൂടി പ്രയോജനപ്പെടുത്തി കൂടുതൽ മികവുറ്റതാക്കുക എന്നതാണ് പദ്ധതി കൊണ്ടദ്ദേശിക്കുന്നത്.കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് എന്ന കമ്പനിയാണ് സ്‌കൂളിൽ പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതി പാങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അൻവർ പഴവിള,സ്‌കൂൾ പ്രിൻസിപ്പൽ മഹേഷ്.വി,പി.ആർ.ഒ.വിജി,പി.ടി.എ പ്രസിഡന്റ് അശ്വതി,എസ്.ആർ.ജി കൺവീനർ ശാലിനി,ടാൽ റോപ്പ് പ്രതിനിധി സ്വാബിർ നുജുമുദ്ദീൻ,ഗ്ലോറിയസ് സി.ഇ.ഒ ആദിൽ മുഹമ്മദ്.എച്ച് തുടങ്ങിയവ പങ്കെടുത്തു.