വിതുര:തൊളിക്കോട് തോട്ടുമുക്ക് സ്വദേശി ആദികിരൺ രചിച്ച 'ഉത്തരപ്രദേശത്തെ ഞണ്ടുകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം വിതുര ഗവൺമെന്റ് യു.പി.സ്‌കൂളിൽ നടന്ന യോഗത്തിൽ ചെറുകഥാകാരൻ വി.ഷിനിലാൽ,കേരളസാഹിത്യഅക്കാദമി പുരസ്‌കാരജേതാവ് എസ്.ആർ.ലാൽ എന്നിവർ ചേർന്ന് നിർവഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്രസംവിധായകൻ കലവൂർരവികുമാർ പുസ്തകാവതരണം നടത്തി.ഡോ.ബി.ബാലചന്ദ്രൻ,കെ.വിനോദ്‌സെൻ,സജീവ്പിള്ള,ജി.എസ്.മംഗളാംബാൾ, സി.പി.എം വിതുര ഏരിയാസെക്രട്ടറി എൻ.ഷൗക്കത്തലി,മുൻ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡംഗം ചാരുപാറരവി,സി.പി.ഐ അരുവിക്കരനിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,പാലോട് കാർഷികവികസനബാങ്ക് പ്രസിഡന്റ് എസ്.സഞ്ജയൻ,വിതുര സർവ്വീസ് സഹകരണബാങ്ക് സെക്രട്ടറി പി.സന്തോഷ്‌കുമാർ,ആദികിരൺ എന്നിവർ പങ്കെടുത്തു.