
നെടുമങ്ങാട്: അരശുപറമ്പ് എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയൻ സെക്രട്ടറി ഐ.വി.ഷിബുകുമാർ,മേഖല കൺവീനർ രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.പുതിയ ഭാരവാഹികളായി ജി.പ്രസന്നകുമാരൻ നായർ(പ്രസിഡന്റ്),മോഹനൻ നായർ(സെക്രട്ടറി),കൃഷ്ണൻ നായർ(വൈസ് പ്രസിഡന്റ്),അജികുമാർ(ജോയിന്റ് സെക്രട്ടറി),പ്രഭാകരൻ നായർ(ഖജാൻജി),കമ്മിറ്റി അംഗങ്ങളായി വിക്രമൻ നായർ,ശ്രീകണ്ഠൻ നായർ,മധു.എം.എസ്,ബാലചന്ദ്രൻ നായർ.എസ്.എസ്,ഇലക്ട്രോൺ മെമ്പർ ജഗദീശ്വരൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.