re

നെയ്യാറ്റിൻകര: ജില്ലാ രൂപീകരണ സമിതി വാർഷിക സമ്മേളനം നെയ്യാറ്റിൻകര എസ്.എൻ മിനി ഓഡിറ്റോറിയത്തിൽ സമിതി ജനറൽ സെക്രട്ടറി അഡ്വ.ആർ.ടി.പ്രദീപ് ഉദ്ഘാടനം ചെയ്തു.സമിതി ചെയർമാൻ ജി.ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.ഡോ.സി.വി. ജയകുമാർ സംഘടനാ റിപ്പോർട്ടും കാരോട് പത്മകുമാർ ഭരണഘടന അവതരണവും നടത്തി. നുവച്ചപുരം സുകുമാരൻ,കാരോട് അയ്യപ്പൻ നായർ,മുൻ നഗരസഭാ ചെയർമാൻ ടി.സുകുമാരൻ,മംഗൾ ദാസ് എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി ജി. ബാലകൃഷ്ണപിളള (ചെയർമാൻ), അമരവിള സതീദേവി, പേയാട് ലോറൻസ് (വൈസ് ചെയർമാൻമാർ),അഡ്വ.ആർ.ടി.പ്രദീപ് (ജനറൽ സെക്രട്ടറി),കൈരളി ശശിധരൻ,ഡോ.സി.വി.ജയകുമാർ (സെക്രട്ടറിമാർ),ആർ.ജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.