
മുടപുരം:അഴൂർഗ്രാമപഞ്ചായത്തും അഴൂർ ഐ.സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം 'നക്ഷത്രതിളക്കം' പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുര സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.വിജയകുമാരി ,ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഷാജഹാൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ.റിജി,കെ.ഓമന,ജയകുമാർ,ലിസി ജയൻ,പഞ്ചായത്ത് സെക്രട്ടറി അജില,ഐ.സി.ഡി.എസ് സൂപ്പർവൈസർ വൃന്ദ തുടങ്ങിയവർ സംസാരിച്ചു.സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ഉദ്‌ഘാടനം ചെയ്തു.