pushparchana1

തിരുവനന്തപുരം: കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ പേട്ട കേരളകൗമുദി അങ്കണത്തിലെ സ്മൃതി മണ്ഡപത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പുഷ്പാർച്ചന നടത്തി. കേരളകൗമുദി ഓഫീസിൽ അദ്ദേഹത്തെ ചീഫ് എഡിറ്റർ ദീപു രവി, മാനേജിംഗ് എഡിറ്റർ ദിവ്യ സുഗതൻ, ഡയറക്ടർ ഷൈലജ രവി, ഡെപ്യൂട്ടി എഡിറ്റർമാരായ എ.സി.റെജി, വി.എസ്. രാജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്, ചെമ്പഴന്തി കനകാംബരൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.