തിരുവനന്തപുരം: മണക്കാട് കൊഞ്ചിറവിള ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 16 മുതൽ 25 വരെ നടക്കും.17ന് പുലർച്ചെ 3.40നും 4.10നും മദ്ധ്യേ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങും.18ന് കുത്തിയോട്ട വ്രതം ആരംഭിക്കും. 24ന് രാവിലെ 9.15നാണ് പൊങ്കാല. ഉച്ചയ്‌ക്ക് 2.30ന് പൊങ്കാല നിവേദ്യം.രാത്രി 7.50നും 8.10നും മദ്ധ്യേ കുത്തിയോട്ടം,ചൂരൽകുത്ത്. 25ന് കുരുതി തർപ്പണത്തോടെ സമാപിക്കും. കുത്തിയോട്ടത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഉത്സവത്തിന്റെ നടത്തിപ്പിനായി പ്രസിഡന്റ് കെ.വിമലചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ആർ.വി.ബിജു അദ്ധ്യക്ഷത വഹിച്ചു.കെ.ലാൽദാസ്, ബൈജു.എം,കെ.ചന്ദ്രശേഖരൻ,വി.ജയകുമാർ,​ബി.ബൈജു,​എസ്.വിപിൻ,പി.അരവിന്ദ് എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.