ശിവഗിരി: തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണസഭ വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വിളംബര ഘോഷാത്ര 24 ന് ഉച്ചയ്ക്ക് 3 മണിക്ക് വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് വർക്കല മൈതാനം വഴി മഹാസമാധിയിൽ എത്തിച്ചേരും.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യുന്ന ഘോഷയാത്ര ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഫ്ളാഗ് ഓഫ് ചെയ്യും.ശിവഗിരി മഠത്തിലെ സ്വാമി ശാരദാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി വിശുദ്ധാനന്ദ, സ്വാമി പരാനന്ദ, സ്വാമി സദ്രൂപാനന്ദന, സ്വാമി അസംഗാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ഗുരുപ്രസാദ്, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ദിവ്യാനന്ദ ഗിരി, സ്വാമി സുരേശാനന്ദ, സ്വാമി ധർമാനന്ദ, സ്വാമി ഹംസതീർത്ഥ , മാതാ ഗുരു ചൈതന്യമയി, ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ അഡ്വ.മധു, വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, ജോയിന്റ് രജിസ്ട്രാർ അജയൻ, ജില്ലാ പ്രസിഡന്റ് ഡോ. സുശീല, ലാ സെക്രട്ടറി വിജയകുമാർ, കേന്ദ്ര കമ്മിറ്റി അംഗം ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, പി.ആർ.ഒ സോമനാഥൻ, ശിവഗിരി മീഡിയ കമ്മിറ്റി ചെയർമാൻ ഡോ.ജയരാജ് എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.ആയിരക്കണക്കിന് ഗുരുഭക്തർ അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് ഗുരുധർമ്മ പ്രചാരണ സഭ വർക്കല മണ്ഡലം പ്രസിഡന്റ് എസ്. സുരേഷ് ബാബു, സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, ട്രഷറർ എസ്. രത്നലാൽ. സ്വാഗതസംഘം ചെയർമാൻ വി. ഗിരിലാൽ ഒറ്റൂർ, ജനറൽ കൺവീനർ വെട്ടൂർ ശശി, ട്രഷറർ സുലജകുമാരി, വോളന്റിയർ ക്യാപ്റ്റൻ പ്രജു കുമാർ, കോർഡിനേറ്റർ സൂരജ്, പബ്ലിസിറ്റി ചെയർമാൻ ബിജു ഒറ്റൂർ എന്നിവർ നേതൃത്വം നൽകും. ഗുരുഭക്തർ വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ജംഗ്ഷനിൽ എത്തിച്ചേരണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.