kisan

കണ്ണൂർ : വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചൂറ്റുമുള്ള കരുതൽ മേഖല നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂർണമായും ഒഴിവാക്കി ബഫർ സോൺ പ്രദേശം കണ്ടെത്തണമെന്നും അഖിലേന്ത്യ കിസാൻ സഭ കണ്ണൂർ ജില്ല കൗൺസിൽ യോഗം പ്രമേയത്തിലൂടെ സർക്കാരിനോട്‌ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല പ്രസിഡന്റ് കെ.പി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.പ്രദീപൻ , ജില്ല സെക്രട്ടറി സി.പി.ഷൈജൻ, സംസ്ഥാന കൗൺസിൽ അംഗം പി.കെ.മധുസൂദനൻ , കെ.വി.ഗോപിനാഥ്, കെ.സി.അജിത്ത്കുമാർ, കണ്ണാടിയൻ ഭാസ്കരൻ , ടി.കെ. വത്സലൻ എന്നിവർ പ്രസംഗിച്ചു.