
മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീമിനും ഇരട്ട സഹോദരനായ നവീൻ നസീമിനും ജന്മദിനാശംസകൾ നേർന്ന് സൗബിൻ ഷാഹിർ പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു. സൗബിനും നസ്രിയയ്ക്കും നവീനും ഒപ്പം സൗബിന്റെ ഭാര്യ ജാമിയയും ചിത്രത്തിലുണ്ട്. നസ്രിയയുടെ 28-ാം പിറന്നാളിന് ആരാധകരും സിനിമാരംഗത്തെ സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ആശംസ നേർന്നത്. പൃഥ്വിരാജ്, ദുൽഖർ ഫഹദിന്റെ സഹോദരനായ ഫർഹാൻ എന്നിവരും ആശംസ നേർന്നിട്ടുണ്ട്. ഫഹദുമായുള്ള വിവാഹത്തോടെ വെള്ളിത്തിരയോട് വിട പറഞ്ഞ നസ്രിയ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്. തെലുങ്ക് ചിത്രമായ അന്റെ സുന്ദരനികി എന്ന സിനിമയിൽ നാനിയുടെ നായികയായാണ് അവസാനം അഭിനയിച്ചത്. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ്. സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അമ്പിളി എന്ന ചിത്രത്തിൽ നവീൻ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.