jaadha

കിളിമാനൂർ:കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ കിളിമാനൂർ മേഖല നേതൃസമിതിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ വിളംബര ജാഥ ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.പനപ്പാം കുന്ന് ജനതാ വായനശാലയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ വായനശാല പ്രസിഡന്റ്‌ പി.ഉണ്ണികൃഷ്ണകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കൗൺസിൽ അംഗം ആർ.കെ.ബൈജു,ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗങ്ങളും ജാഥാ ക്യാപ്റ്റൻ മാരുമായ എസ്.പ്രദീപ്‌ കുമാർ,വി.ബിനു,താലൂക്ക് ഗ്രന്ഥശാല കമ്മിറ്റി അംഗം ജയതിലകൻ എന്നിവർ സംസാരിച്ചു.വായനശാല സെക്രട്ടറി അനിൽകുമാർ പറഞ്ഞു നന്ദി പറഞ്ഞു.