
കണ്ണൂർ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള പഴശ്ശി ഗാർഡനിൽ 23 മുതൽ ജനുവരി 15 വരെ ശിശിരോത്സവം സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി പുതിയതായി നിർമ്മിച്ച റൈഡുകളുടെ ഉദ്ഘാടനം നടക്കും. 23ന് വൈകുന്നേരം 3ന് സണ്ണി ജോസഫ് എം.എൽ.എ പഴശി ഡാം സൈറ്റ് ബോട്ടിങ് ഉദ്ഘാടനം ചെയ്യും. ബംബർ കാർ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും പെറ്റ്‌സ്റ്റേഷൻ ഉദ്ഘാടനം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീലതയും വാട്ടർ റോളർ ഉദ്ഘാടനം ഇരിട്ടി നഗരസഭാ കൗൺസിലർ കെ.ബഷീറും നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ പി.ബഷീർ, കെ.പി ദിൽ ന , എം.പി വിജി, പി.കെ ഷമീം എന്നിവർ പങ്കെടുത്തു.