
നയൻതാര നായികയാവുന്ന കണക്ട് എന്ന ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം അശ്വിൻ ശരവണനാണ് രചനയും സംവിധാനവും. ചിത്രത്തിന്റെ ട്രെയിലറിൽ പേടിപ്പിച്ച് വിറപ്പിക്കുന്ന നയൻതാരയെയാണ് കണ്ടത്.ചിത്രത്തിന് ഇടവേളയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. നയൻതാര നായികയായ മായയിലൂടെയാണ് അശ്വിൻ ശരവണൻ സംവിധാകനാവുന്നത്.
വിഘ്നേഷ് ശിവന്റെയും നയൻതാരയുടെയും നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ അനുപം ഖേർ, സത്യരാജ് എന്നിവരാണ് മറ്റു താരങ്ങൾ. ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാൻ വിഘ്‌നേഷൻ ശിവനും നയൻതാരയും എത്തിയിരുന്നു. ഇൗ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.വിവാ
ഹ ശേഷം പുറത്തിറങ്ങുന്ന നയൻതാര ചിത്രം കൂടിയാണ് കണക്ട്.