koval

കോവളം : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ശ്രീ നാരായണഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെയും എസ്.എൻ.ഡി.പി യോഗം കോവളം യൂണിയനിലെ ശാഖകളുടെയും നേതൃത്വത്തിൽ പീതാംബര ദീക്ഷ ചടങ്ങ് സംഘടിപ്പിച്ചു. കുന്നുംപാറ ക്ഷേത്രം സെക്രട്ടറി സ്വാമി ബോധിതീർത്ഥ, ശ്രേണിക എന്ന കുരുന്നിന് പിതാംബര ദീക്ഷ കെട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശിവഗിരിയിലേക്ക് മഹാ ഗുരുപൂജയ്ക്കുള്ള ഭക്ഷ്യധാന്യങ്ങൾ വാഴമുട്ടം ലംബോധരന്റെ ഓർമ്മയ്ക്കായി മകൾ ബിന്ദുവിൽ നിന്ന് ആദ്യ സംഭാവന സ്വാമി ബോധിതീർത്ഥ സ്വീകരിച്ചു. പങ്കുളം ശാഖ പുറത്തിറക്കിയ വിശാൽ കലണ്ടറിന്റെ ആദ്യ കോപ്പി സ്വാമി ബോധിതീർത്ഥ ഡോ. പി.പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർക്ക് നൽകി പ്രകാശനം ചെയ്തു. പൂങ്കുളം ശാഖ പ്രസിഡന്റ് ജി.ശശിധരൻ,സെക്രട്ടറി രാജു പണിക്കർ, മുട്ടയ്ക്കാട് ശാഖാ പ്രസിഡന്റ് എ.സതികുമാർ,വൈസ് പ്രസിഡന്റ് ടി.സുധീന്ദ്രൻ,ക്ഷേത്രം വികസന കമ്മിറ്റി കൺവീനർ ശിശുപാലൻ,ക്ഷേത്രം മേൽശാന്തി ശ്രീജിത്ത്,സുബോദ്കുമാർ,എ. സതികുമാർ, മദന കുമാർ,അനിരുദ്ധൻ സമാജം സെക്രട്ടറി ശൈലജ വിശ്വനാഥൻ, പ്രസന്നകുമാരി,പൂങ്കുളം ശാഖ വനിത സംഘം യൂണിറ്റ് സെക്രട്ടറി ലീല കോളിയൂർ തുടങ്ങിയവർ സംസാരിച്ചു.