bhavana

ലീഡ്- സിനിമയിൽ 20 വർഷം പൂർത്തിയാക്കി യാത്ര

വെ​ള്ളി​ത്തി​ര​യി​ൽ​ 20​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഭാ​വ​ന.​ ​ആ​ദ്യ​ ​സി​നി​മ​യാ​യ​ ​ന​മ്മ​ൾ​ ​ഇ​രു​പ​തു​വ​ർ​ഷം​ ​മു​ൻ​പ് ​ഇ​തേ​ ​ദി​വ​സ​മാ​യി​രു​ന്നു​ ​താ​ൻ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലേ​ക്ക് ​കാ​ലെ​ടു​ത്തു​വ​ച്ച​ത് ​എ​ന്നു​പ​റ​ഞ്ഞ്സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​ഭാ​വ​ന​ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ​ ​കു​റി​പ്പ് ​പ​ങ്കു​വ​ച്ചു.
''ഇ​രു​പ​ത് ​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് ​ഇൗ​ ​ദി​വ​സം​ ​ഞാ​ൻ​ ​മ​ല​യാ​ള​ത്തി​ലെ​ ​ന​മ്മ​ൾ​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​സെ​റ്റി​ലേ​ക്ക് ​ന​ട​ന്നു.​ ​എ​ന്റെ​ ​അ​ര​ങ്ങേ​റ്റ​ചി​ത്രം.​ ​സം​വി​ധാ​നം​ ​ക​മ​ൽ​സാ​ർ.​ ​ഞാ​ൻ​ ​അ​വിടെ​ ​പ​രി​മ​ളം​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി.​ ​തൃ​ശൂ​ർ​ ​ഭാ​ഷ​യി​ൽ​ ​സം​സാ​രി​ക്കു​ന്ന​ ​ഒ​രു​ ​ചേ​രി​നി​വാ​സി​യാ​യി​രു​ന്നു​ ​എ​ന്റെ​ ​ക​ഥാ​പാ​ത്രം.​ ​മേ​ക്ക​പ്പ് ​പൂ​ർ​ത്തി​യാ​യി​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഞാ​ൻ​ ​ആ​കെ​ ​മു​ഷി​ഞ്ഞി​രു​ന്നു.​ ​ആ​രും​ ​എ​ന്നെ​ ​തി​രി​ച്ച​റി​യാ​ൻ​ ​പോ​കു​ന്നി​ല്ല​ ​എ​ന്നാ​ണ് ​ഞാ​ൻ​ ​അ​ത് ​ക​ണ്ട് ​പ​റ​ഞ്ഞ​ത്.​ ​ഞാ​ൻ​ ​ഒ​രു​ ​കു​ട്ടി​യാ​യി​രു​ന്നു.​ ​എ​ന്താ​യാ​ലും​ ​ഞാ​ൻ​ ​അ​ത് ​ചെ​യ്തു.​ ​പ​ക്ഷേ​ ​ഇ​പ്പോ​ൾ​ ​എ​നി​ക്ക​റി​യാം​ ​ഇ​തി​ലും​ ​മി​ക​ച്ച​ ​ഒ​രു​ ​അ​ര​ങ്ങേ​റ്റം​ ​എ​നി​ക്ക് ​ല​ഭി​ക്കാ​നി​ല്ലെ​ന്ന്.​ ​ഇ​ത്ര​യും​ ​വി​ജ​യ​ങ്ങ​ൾ​ ​നി​ര​വ​ധി​ ​പ​രാ​ജയ​ങ്ങ​ൾ,​ ​തി​രി​ച്ച​ടിക​ൾ,​ ​വേ​ദ​ന,​ ​സ​ന്തോ​ഷം,​ ​സ്നേ​ഹം,​​​ ​സൗ​ഹൃ​ദ​ങ്ങ​ൾ​ ​... എ​ന്നാ​ൽ​ ​ഇ​വ​യെ​ല്ലാം​ ​എ​ന്നെ​ ​ഇ​ന്ന​ത്തെ​ ​ഞാ​നാ​യി​ ​രൂ​പ​പ്പെ​ടു​ത്തി.​ ​ഞാ​നി​പ്പോ​ഴും​ ​പ​ഠി​ക്കു​ക​യാ​ണ്.​ ​ചി​ല​ത് ​മ​റ​ക്കു​ക​യും​ .​തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ​ ​എ​നി​ക്ക് ​ന​ന്ദി​ ​മാ​ത്ര​മാ​ണ് ​,​ഒ​രു​ ​പു​തു​മു​ഖം​ ​എ​ന്ന​ ​നി​ല​യി​ൽ​എ​ന്നി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​അ​തേ​ ​ന​ന്ദി​യോ​ടെ​യും​ ​അ​തേ​ ​ഭ​യ​ത്തോ​ടെ​യും​ ​ഞാ​ൻ​ ​ഇൗ​ ​യാ​ത്ര​ ​തു​ട​രു​ക​യാ​ണ്.​ ​മു​ന്നോ​ട്ടു​ള്ള​ ​യാ​ത്ര​യ്ക്കാ​യി​ ​വ​ള​രെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​ഞാ​ൻ.​ ​അ​തു​പോ​ലെ​ ​ജി​ഷ്ണു​ചേ​ട്ടാ,​ ​നി​ങ്ങ​ളെ​ ​ഞ​ങ്ങ​ൾ​ ​മി​സ് ​ചെ​യ്യു​ന്നു.​ ​
എ​ന്റെ​ ​അ​ച്ഛ​ന്റെ​ ​മു​ഖ​ത്തെ​ ​പു​ഞ്ചി​രി വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ് ​എ​നി​ക്ക് ​അ​ത് ​ന​ഷ്ട​മാ​യി​ ​""എ​ന്ന് ​പ​റ​ഞ്ഞാ​ണ് ​കു​റി​പ്പ് ​അ​വ​സാ​നി​ക്കു​ന്ന​ത്.​ ​
ഭാ​വ​ന​ ​പ​ങ്കു​വ​ച്ച​ ​ചി​ത്ര ത്തിൽ ​ 20​ ​വ​ർ​ഷം​ ​മു​ൻ​പ​ത്തെ​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​യെ​യും​ ഭാവനയുടെ അച്ഛൻ ബാലചന്ദ്രനെയും കാണാം.
നമ്മൾ സിനിമയുടെ ലൊക്കേഷനിൽനിന്നുള്ള താണ് ചിത്രം. നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ന്റി​ക്കാ​ക്കാ​ക്കൊ​രു​ ​പ്രേ​മ​ണ്ടാ​ർ​ന്ന് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ൽ​ ​ശ​ക്ത​മാ​യ​ ​തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ് ​ഭാ​വ​ന.​