വർക്കല :ശിവഗിരി തീർത്ഥാടനത്തിന് കുമരകം,കോട്ടയം എന്നിവിടങ്ങളിൽ നിന്നും വരുന്ന തീർത്ഥാടന പദയാത്രകൾക്ക് കരുനിലക്കോട് ശാഖ സ്വീകരണം നൽകും.30ന് രാവിലെ 11ന് ശാഖാങ്കണത്തിലെത്തിച്ചേരുന്ന പദയാത്രകൾക്ക് വിശ്രമത്തിനും,ഭക്ഷണത്തിനും ആവശ്യമായ സൗകര്യം സ്വീകരണ കമ്മിറ്റിയും ശാഖാകമ്മിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയിട്ടുണ്ട്.രാവിലെ 10മണി മുതൽ കുമരകം സന്തോഷ് കുമാറിന്റെ പ്രഭാഷണവും,തുടർന്ന് പദയാത്രകൾക്ക് സ്വീകരണവും പദയാത്രികർക്ക് അന്നദാനവും ഉണ്ടായിരിക്കും.സ്വീകരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി ശാഖാ പ്രസിഡന്റ് ലാൽകുമാറിന്റെയും സെക്രട്ടറി ദേവദാസിന്റെയും നേതൃത്വത്തിൽ സജീവ് പ്രസിഡന്റായും അശോകൻ സെക്രട്ടറിയായും ജയശീലൻ ഖജാൻജിയായും സ്വീകരണ കമ്മിറ്റിയും രൂപീകരിച്ചു.