തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക തിരുപുറം ഡിസ്ട്രിക്ട് കൗൺസിൽ സംഘടിപ്പിച്ച, സാമൂഹിക പരിഷ്‌കർത്താവും ക്രിസ്തീയ ഭക്തിഗാന രചയിതാവുമായ മോശവത്സലം ശാസ്ത്രിയാരുടെ 175-ാം ജന്മവാർഷികാഘോഷവും ക്രിസ്‌മസ് സംഗമവും തിരുപുറം കോക്സ് മെമ്മോറിയൽ സി.എസ്.ഐ സഭയിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ചെയർമാൻ സി.ആർ.വിൻസന്റ് അദ്ധ്യക്ഷനായി. സെക്രട്ടറി പ്രദീപ് കെ.സത്യരാജ്, വൈസ് ചെയർമാൻ എം.സുശീലൻ, സുനിൽ ഡി.രാജ്, അനുഷ സന്തോഷ്, പി.ആർ.പ്രിയ, എസ്.സത്യരാജ്, എസ്.ഒ.ഷാജി കുമാർ, ഇ.എസ്.സജി പ്രസാദ്, ബി.ജ്ഞാനദാസ്,ഷാജി ജോൺ, എഫ്.സന്തോഷ് കുമാർ,​സി.രാജു തുടങ്ങിയവർ സംസാരിച്ചു.