നെയ്യാറ്റിൻകര :അമരവിള നീറകത്തല ഭദ്രകാളിദേവീ ക്ഷേത്രത്തിലെ പറണേറ്റ് ഉത്സവത്തിന്റെ ഭാഗമായിട്ടുള്ള അമ്പലം ദിക്കുബലി കാര്യാലയം പ്രവർത്തനം ക്ഷേത്രട്രസ്റ്റ് ചെയർമാൻ ഡി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ദിക്കു ബലി കമ്മിറ്റി പ്രസിഡന്റ് എം.എം.മഹേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്രഭാരവാഹികളായ സി.ബിനു,ആർ.വേലായുധൻനായർ ,കെ. രാമചന്ദ്രൻനായർ,പി.ആർ.സുധീർ ,ടി.മോഹൻകുമാർ,എം.ബാലകൃഷ്ണൻ,ദിക്കു ബലി കമ്മിറ്റി ഭാരവാഹികളായ എസ്.വി.ജയപ്രസാദ്,ടി.ശ്രീകുമാർ,കെ.സി.പ്രദീപ്,രാജഗോപാൽ,ഷിബു.ജി.ആർ എന്നിവർ പങ്കെടുത്തു.