anusmaranam

മുടപുരം:സി.പി.എം കിഴിലം മുൻ ലോക്കൽ കമ്മിറ്റി അംഗവും സി .ഐ .റ്റി. യു പഞ്ചായത്ത് കൺവീനറും കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റി അംഗവുമായിരുന്ന എം.വിജയന്റെ രണ്ടാം ചരമദിനത്തിൽ സി.പി.എം കൂന്തള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുവിലംപുളിമൂട് ജംക്ഷനിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി.ജോയി എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി.ഏരിയാസെക്രട്ടറി എസ്.ലെനിൻ,ഏരിയ കമ്മറ്റി അംഗങ്ങളായ പി.മണികണ്ഠൻ,എസ്.ചന്ദ്രൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി, ലോക്കൽ സെക്രട്ടറിമാരായ ഡി.ഹരീഷ് ദാസ്,ആർ.കെ. ബാബു,എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു.