
സൗബിൻ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന് ഡിസംബർ 30ന് റിലീസ് ചെയ്യും. ഷറഫുദ്ദീൻ, ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, സാബു മോൻ , ലിയോണ ലിഷോയ്, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റു താരങ്ങൾ. രചന രാജേഷ് ഗോപിനാഥ്. സ്ട്രേറ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ, മനു വലിയവീട്ടിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.
നല്ല സമയം 30ന്
ഇർഷാദിനെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം 30ന് തിയേറ്ററുകളിൽ. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്മിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാർ. ശാലു റഹിം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.നിർമ്മാണം കളന്തൂർ. ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്.