
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളെ എതിർക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മെഡിക്കൽ കോളേജിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിനജലത്തിൽ നിന്ന് ശാസ്ത്രീയമായ രീതിയിൽ ശുദ്ധജലം വേർതിരിച്ചെടുക്കുന്ന പ്ലാന്റിലെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനാണ് മന്ത്രിയെത്തിയത്. മേയർ ആര്യാ രാജേന്ദ്രൻ, കടംകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ തുടങ്ങിയവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.