
നെടുമങ്ങാട്: 1998 ബാച്ച് പാരലൽ കോളേജ് വിദ്യാർത്ഥികളുടെ ഗ്രൂപ്പായ 'ഗ്രേറ്റ് ഫിഫ്റ്റി " എന്ന പൂർവ വിദ്യാർത്ഥി കൂട്ടായ്മ കെ.എസ്.ആർ.ടി.സി ബസിൽ വിനോദ യാത്ര സംഘടിപ്പിച്ചു. നെടുമങ്ങാട് നിന്നും ആനപ്പാറ റിസോർട്ട് വരെയായിരുന്നു യാത്ര. വിതുര ഡിപ്പോയിൽ എത്തിയപ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഗംഭീര സ്വീകരണവും യാത്രയ്ക്കിടെ ഒരുക്കിയിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽ വിനോദ യാത്രകൾ സംഘടിപ്പിക്കുക എന്ന സന്ദേശം നൽകുകയാണ് യാത്രയുടെ ലക്ഷ്യമെന്നും ബസിലെ ജീവനക്കാരുടെ സമീപനം വളരെ മികച്ചതാണെന്നും സംഘാടകർ പറഞ്ഞു.