മുടപുരം: ബാലസംഘം ആറ്റിങ്ങൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ 28ന് നടത്തുന്ന ബാലദിന ഘോഷയാത്ര വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത രൂപീകരണ യോഗം സി.പി.എം ഏരിയ സെക്രട്ടറി എസ്.ലെനിൻ ഉദ്ഘാടനം ചെയ്തു. ആർ.കെ.ബാബു അദ്ധ്യക്ഷനായി. ഡി.ഹരീഷ് ദാസ്,പഞ്ചമം സുരേഷ്, ബാലസംഘം
ഏരിയാ സെക്രട്ടറി ആർ.എസ്.അനഘ, വിഷ്ണു,ഗ്രെയ്റ്റി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ.കെ.ബാബു (ചെയർമാൻ),പഞ്ചമം സുരേഷ് (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ചിറയിൻകീഴ് പാലവിള സ്കൂളിൽ നിന്ന് ആരംഭിക്കുന്ന ബാലദിന ഘോഷയാത്ര കുന്തള്ളൂർ പ്രേംനസീർ സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ സമാപിക്കും.