പാലോട്: സർക്കാർ നിർദ്ദേശാനുസരണം പട്ടികവർഗക്കാരുടെ അനിവാര്യ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ആദ്യ എ.ബി.സി.ഡി ക്യാമ്പ് നന്ദിയോട് സംഘടിപ്പിച്ചു. രേഖകൾ ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും പട്ടിക വർഗ വികസന വകുപ്പും സംയുക്തമായാണ് ‘ഊർ സജ്ജം കാമ്പെയിൻ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ക്യാമ്പ് സന്ദർശിച്ചു. പട്ടിക വർഗക്കാരുടെ ഹെൽത്ത് കാർഡ്, ആധാർ, ബാങ്ക് സേവനങ്ങൾ, ജനന/മരണ സർട്ടിഫിക്കറ്റ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് തുടങ്ങിയ നിരവധി സേവനങ്ങളും അവയുടെ പൂർണ വിവരങ്ങളും ക്യാമ്പിലൂടെ ലഭ്യമാക്കി. 13 ഊരുകളിൽ നിന്നുള്ള പട്ടികവർഗക്കാർ ക്യാമ്പിൽ ഗുണഭോക്താക്കളായി.